Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alyssa Healy

അ​ര​ങ്ങൊ​ഴി​യാ​ന്‍ അ​ലീ​സ

മെ​​ൽ​​ബ​​ണ്‍: വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച് ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​നും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ അ​​ലീ​​സ ഹീ​​ലി. ഇ​​ന്ത്യ​​ക്കെ​​തി​​രേ അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന പ​​ര​​ന്പ​​ര​​യ്ക്ക് ശേ​​ഷം 16 വ​​ർ​​ഷ​​ത്തെ ക​​രി​​യ​​റി​​ന് വി​​രാ​​മ​​മി​​ടു​​മെ​​ന്ന് അ​​ലീ​​സ വ്യ​​ക്ത​​മാ​​ക്കി.

എ​​ട്ട് ലോ​​ക​​ക​​പ്പു​​ക​​ൾ നേ​​ടി​​യ ഓ​​സീ​​സ് ടീ​​മം​​ഗ​​മാ​​യ അ​​ലീ​​സ ഹീ​​ലി 2010ലാ​​ണ് ഓ​​സീ​​സ് കു​​പ്പാ​​യ​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​റ് ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് വി​​ജ​​യ​​ങ്ങ​​ളി​​ലും ര​​ണ്ട് ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് വി​​ജ​​യ​​ങ്ങ​​ളി​​ലും നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു ഹീ​​ലി.

ക​​രി​​യ​​ർ ഗ്രാ​​ഫ്

35കാ​​രി​​യാ​​യ ഹീ​​ലി 10 ടെ​​സ്റ്റി​​ലും 123 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ലും 162 ട്വ​​ന്‍റി20​​യി​​ലും ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി ക​​ളി​​ച്ചു. ഏ​​ക​​ദി​​ന​​ത്തി​​ൽ 3,563 റ​​ണ്‍​സും ട്വ​​ന്‍റി20-​​യി​​ൽ 3,054 റ​​ണ്‍​സും ടെ​​സ്റ്റി​​ൽ 489 റ​​ണ്‍​സും നേ​​ടി. വി​​ക്ക​​റ്റി​​ന് പി​​ന്നി​​ൽ 275 പു​​റ​​ത്താ​​ക്കലുക​​ളി​​ലും പ​​ങ്കാ​​ളി​​യാ​​യി. 2023ൽ ​​മു​​ഴു​​വ​​ൻ സ​​മ​​യ ക്യാ​​പ്റ്റ​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റു.

Latest News

Up